മാന്നാനം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആതിഥേയത്വത്തിൽ എഎസ്ഐഎസ്സി കേരള റീജിയൺ സോൺ സി കൾച്ചറൽ ഫെസ്റ്റ് രംഗോത്സവ് -2026 നടത്തി. 16 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത രംഗോത്സവിൽ ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
എഎസ്ഐഎസ്സി റീജിയൺ സോൺ സി കോ-ഓർഡിനേറ്ററും മോനിപ്പള്ളി ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ പ്രിൻസിപ്പലുമായ സിസ്റ്റർ മെറിൻ ഏബ്രഹാം എംഎൽഎഫ് ഉദ്ഘാടനം ചെയ്തു. കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു.
മാന്നാനം കെഇ സ്കൂൾ ഫസ്റ്റ് റണ്ണറപ്പും അമനകര ചാവറ ഇന്റർനാഷണൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പുമായി. സമാപനച്ചടങ്ങിൽ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സേവ്യർ അമ്പാട്ട് വിജയികൾക്കുള്ള സമ്മാനങ്ങളും ഓവറോൾ ട്രോഫിയും സമ്മാനിച്ചു.